ഇടിച്ചക്കത്തോരന്‍

തീരെ പാകമാകാത്ത ചക്ക വേവിച്ചുണ്ടാക്കുന്ന ഒരിനം തോരന്‍. തീരെ കുരുന്നു ചക്ക തോലു ചെത്തി ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുന്നു. ഇത് കല്ലില്‍ വച്ച് ചതച്ച് നാരുപോലെ പിച്ചിയെടുക്കുന്നു. ചീനച്ചട്ടിയില്‍ കടുകു താളിക്കുമ്പോള്‍ കുറച്ച് ഉഴുന്നു പരിപ്പു കൂടി മൂപ്പിക്കുന്നു. പിന്നീട് ചതച്ച ചക്ക ചേര്‍ത്ത് വഴറ്റി തോരന്റെ കൂട്ടു ചേര്‍ത്തിളക്കി ഉപയോഗിക്കുന്നു.