മേളം കഴിഞ്ഞുള്ള വലത്തുവെപ്പിനും, ദീപാരാധനയ്ക്കും മറ്റുമായി ഒരു മംഗളവാദ്യവും ഉപവാദ്യവും എന്ന നിലയ്ക്ക് ഇത് ഉപയോഗിച്ചു വരുന്നു. തബലയുടെ ചെറിയ രൂപം. മേളക്കൊഴുപ്പും ഭക്തിനിര്‍ഭരമായ അന്തരീക്ഷവും ഉണ്ടാക്കുക മാത്രമാണ് ഈ വാദ്യപ്രയോഗത്തിന്റെ ലക്ഷ്യം.
കിടുപിടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ കുറച്ചുകൂടി വലിയ രൂപത്തിന് 'ഡമാനം' (ഇഡമാനം) എന്നു പറയുന്നു. ഉദ്ദേശ്യവും പ്രയോഗവുമെല്ലാം സമാനം തന്നെയാണ്.