അന്തര്‍ദേശീയ ചലച്ചിത്രോത്സവം കേരളം

കേരളസംസ്ഥാനസര്‍ക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന ചലച്ചിത്രമേളയാണ് കേരള അന്തര്‍ദ്ദേശീയചലച്ചിത്രോത്സവം (IFFK).

1996-ലാണ് ചലച്ചിത്രോത്സവം ആരംഭിക്കുന്നത് തുടര്‍ന്ന് 1998-ല്‍ ചലച്ചിത്ര അക്കാദമിയുടെ സ്ഥാപനത്തോടെ മേള അക്കാദമി ഏറ്റെടുത്ത് നടത്തിവരുന്നു.

മേളയുടെ സ്ഥിരംവേദി തിരുവനന്തപുരമാണ്, എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.