ഇലത്താളംവട്ടത്തിലുളള ഇലയുടെ ആകൃതിയില്‍ ഓടുകൊണ്ടു നിര്‍മ്മിച്ചിട്ടുളള താളവാദ്യമാണ് ഇലത്താളം. നടുകുഴിഞ്ഞ് വൃത്താകൃതിയിലുളള രണ്ട് ഓടുകഷണങ്ങള്‍ നടുക്കുളള സുഷിരത്തിലൂടെ കയറിട്ട് തമ്മില്‍ കൂട്ടിമുട്ടിച്ചു ശബ്ദം കേള്‍പ്പിക്കുന്നു. ചെണ്ടമേളങ്ങളിലും, കൂടിയാട്ടത്തിലും താളം നല്‍കാന്‍ ഇലത്താളം ഉപയോഗിക്കുന്നു.