ഇലിമ്പന്‍ പുളി വറ്റിച്ചത്

ഇലിമ്പന്‍ പുളി (പുളിഞ്ചിക്ക) കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം. ഇലിമ്പന്‍ പുളി നീളത്തില്‍ കഷണങ്ങളായി മുറിക്കുന്നു. പുളി ചെറു ചൂടുവെള്ളത്തിലിട്ടു, പുളി കൂടുതലുണ്ടെങ്കില്‍ പിഴിഞ്ഞു കളഞ്ഞ് ഉതിര്‍ത്തെടുക്കണം. തേങ്ങ, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ഇവ കൈ കൊണ്ട് ഞെരടി ഇലിമ്പന്‍ പുളി ചേര്‍ത്ത് അടച്ചു വേവിക്കുക. ഇടയ്ക്കിടെ തവിക്കണ കൊണ്ട് ഇളക്കണം. പിന്നീട് സാവധാനം ചെറു തീയില്‍ തോര്‍ത്തിയെടുക്കണം. തണുത്ത ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.