കടമറ്റത്തെ ഓര്‍ത്തഡോക്സ് പള്ളിയില്‍നിന്നു ലഭിച്ചത്. സെന്റ് തോമസ് മൗണ്ടിലെ കുരിശിന്റെ ആകൃതിയില്‍ 20 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമുള്ള ശിലാഫലകത്തിലാണ് ശാസനം കൊത്തിയിരിക്കുന്നത്. ഒരു മാര്സപൂറിന്റെ പേരിലാണ് ലിഖിതം. സ്ഥാണുരവിപ്പെരുമാളിന്റെ തരിസ്സാപ്പള്ളി ചെപ്പേടിലും മറ്റും പരാമര്‍ശിക്കുന്ന മരുവാന്‍ സ്പീര്‍ ഈശോ ആണ് ഈ മാര്സപൂര് എന്ന് അഭിപ്രായമുണ്ട്.