കലാമണ്ഡലത്തില്‍ പഠനവിഷയങ്ങളായ പ്രധാന കലാരൂപങ്ങളുടെ പൂര്‍ണ്ണകായ ശില്പങ്ങള് ഫൈബറില്‍ തയ്യാറാക്കിയത് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുണ്ട്. പ്രസിദ്ധ ചരിത്രകാരനായ നമ്പൂതിരിയാണ് ഫൈബറില്‍ ഈ ശില്പങ്ങള്ക്ക് രൂപ-ഭാവങ്ങളും ഹസ്തമുദ്രാസ്ഥാനങ്ങളും സമ്മാനിച്ചത്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളല്‍ എന്നിവയുടെ വര്ണദീപ്തമായ ശില്പങ്ങളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. കഥകളിയിലെയും കൂടിയാട്ടത്തിലെയും എല്ലാ വേഷങ്ങളും ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും എല്ലാത്തരം മുഖത്തെഴുത്തുകളും ചെറുശില്പങ്ങളായി കാഴ്ചക്കാരെ കാത്തിരിക്കുന്നു.