കളമെഴുത്ത്

കാവി, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ അഞ്ചു നിറത്തിലുള്ള പൊടികള്‍ കൊണ്ട് ആരാധനാമൂര്‍ത്തിയുടെ രൂപം നിലത്തുവരച്ചുണ്ടാക്കുന്ന അനുഷ്ഠാന കലയാണ് കളമെഴുത്ത്. പ്രത്യേക സമുദായ വിഭാഗങ്ങളാണ് കളമെഴുത്തു നടത്തുക.