കാളന്‍

പഴവര്‍ഗ്ഗങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഒരൊഴിച്ചു കറി. സദ്യയിലെ പ്രധാന ഇനം. ചനച്ച ഏത്തപ്പഴം, ചനച്ച കപ്പയ്ക്ക, (അല്ലെങ്കില്‍ മാങ്ങ) പാളയന്‍ കോടന്‍ പഴം ഇവ ചെറു കഷണങ്ങളായി അരിയണം. പച്ചമുളക് കീറിയത്, മുളകു പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക. വെന്തു വറ്റുമ്പോള്‍ കട്ടത്തൈര് ഉടച്ചതും ഉപ്പ്, കായപ്പൊടി എന്നിവയും ചേര്‍ത്തിളക്കുക. ചെറുതീയില്‍ അടുപ്പില്‍ വച്ച് വെന്തു കുറുകുമ്പോള്‍ കടുകു താളിച്ചു വാങ്ങുക.