കന്നഡ

കര്‍ണ്ണാടകസംസ്ഥാനത്തെ ഔദ്യോഗികഭാഷയായ കന്നഡ, ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെട്ടത് തന്നെ. ആദി ദ്രാവിഡഭാഷയില്‍ നിന്ന് ആദ്യമായി വേര്‍പെട്ടു സ്വതന്ത്രമായത് കന്നഡയാണെന്നാണ് ഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. 1600 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കന്നഡയെ പൂര്‍വ്വ ഹാലെ കന്നഡ, ഹാലെ കന്നഡ (പ്രാചീന കന്നഡ) നടുകന്നഡ (മദ്ധ്യകാല കന്നഡ) 19-ാം നൂറ്റാണ്ടിനുശേഷമുള്ള ഹൊസ കന്നഡ (ആധുനിക കന്നഡ) എന്നീ നാലു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. 20 ഭാഷാ ഭേദങ്ങളുള്ള കന്നഡയില്‍ നിന്നും ഒട്ടേറെ വാക്കുകള്‍ തുളു, കൊടവ, കൊങ്കണി ഭാഷകള്‍ സ്വീകരിച്ചിട്ടുണ്ട്.