സാംസ്‌കാരിക സ്ഥാപനങ്ങള്‍


കണ്ണശ്ശസ്മാരകം, നിരണം, തിരുവല്ലകണ്ണശ്ശ മഹാകവി (നിരണം കവികള്‍) കളുടെ സ്മരണാര്‍ത്ഥം അവര്‍ ജീവിച്ചിരുന്ന കണ്ണശ്ശന്‍ പറമ്പിലാണ് (പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയ്ക്കടുത്തുള്ള നിരണത്ത്) സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. 1981-ല്‍ കണ്ണശ്ശദിനമായ ആഗസ്റ്റ് 30-നാണ് ഈ സ്മാരകം തുറന്നത്. കണ്ണശ്ശകൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനകളരി, കഥാ-കവിതാ ക്യാമ്പുകള്‍, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങള്‍ എന്നിവ ഇവിടെ സംഘടിപ്പിക്കുന്നു. എല്ലാവര്‍ഷവും കണ്ണശ്ശ പുരസ്കാരവും നല്‍കി വരുന്നു.

ഫോണ്‍ : + 91 469 2602244