കരുണം

നവരസങ്ങളില്‍ ഒന്ന്. ഇഷ്ടജനങ്ങളുടെ വേര്‍പാട്, മരണം എന്നിവയാലോ ഇഷ്ടനാശം, അനിഷ്ടപ്രാപ്തി  എന്നിവയാലോ ഹൃദയത്തിനുണ്ടാകുന്ന ക്ഷോഭം, സങ്കടം, ശോകം, വേദന തുടങ്ങിയ വികാരങ്ങളുടെ ആവിഷ്കരണമാണത്. കൃഷ്ണമണി ശക്തികുറച്ചു കീഴ്പോട്ടു വീഴ്ത്തുകയും മൂക്കു നിശ്ചലമായിരിക്കുകയും കവിള്‍ ഒടിച്ചിട്ട് കഴുത്ത് ഓരോ ഭാഗത്തേക്കും ക്രമേണ ചലിപ്പിക്കുകയും മുഖം ശ്യാമവര്‍ണമാകുകയും ചെയ്താല്‍ കരുണരസമായി.