കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവില്ത്തറയിലുള്ള രണ്ടു ലിഖിതങ്ങള്‍. എ.ഡി. 950-ഉം 951-ഉം ആണ് കാലം. ക്ഷേത്രത്തിലേക്ക് വിളക്കു കത്തിക്കാനായി എട്ടിക്കരയിലും മറ്റുമുള്ള ഭൂമി നാരായണന് കേശവനും മംഗലത്ത് നാരായണന് കിരിട്ടനും ദാനം ചെയ്യുന്നതാണ് എ.ഡി. 951 ലെ ലിഖിത വിഷയം. 'സ്ഥാനത്താറും ഊരാളന്മാരും പരിഷകളും ഈ പണം വകമാറി ചെലവു ചെയ്യരുത്' എന്നും ചെയ്താല്‍ മൂഴിക്കളം കച്ചമനുസരിച്ച് ശിക്ഷിക്കുമെന്നും താക്കീതു ചെയ്യുന്നു. എ.ഡി. 950-ലെ ലിഖിതത്തില്‍ ക്ഷേത്രത്തിന് ഭൂമി ദാനം ചെയ്യുന്നത് മകിളഞ്ചേരി തേവന് ചേന്നനാണ്.