കായ വറുത്തത്

നേന്ത്രക്കായ എണ്ണയില്‍ വറുത്തുണ്ടാക്കുന്ന വറ്റല്‍. മൂത്തുപാകമായ വാഴയ്ക്ക തൊലികളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ അരിയുന്നു. ചീനച്ചട്ടിയില്‍ എണ്ണ കായുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന കായ ആവശ്യത്തിന് ഇട്ട് മൂപ്പിച്ച് വറുത്തു കോരുന്നു. ഏതാണ്ട് പാതി മൂക്കുമ്പോള്‍ മഞ്ഞള്‍പ്പൊടി കലക്കിയ ഉപ്പുനീര് കണ്ണാപ്പയിലുടെ തളിയ്ക്കുന്നു. വാഴയ്ക്കാ വറ്റല്‍, കായ വറുത്തത്, നേന്ത്രക്കായ ചിപ്സ് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു.