ശാസനങ്ങള്‍


കഴുകുമല ശാസനം

പാണ്ഡ്യരാജാവായ മാറഞ്ചടയന്‍ എന്ന ജടിലവര്‍മ്മന്‍ പരാന്തകന്റെ (എ.ഡി.765 - 815) ദക്ഷിണ കേരളാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം. അദ്ദേഹത്തിന്റെ 23-ാം ഭരണവര്‍ഷം (എ.ഡി. 788) മലനാട്ടു രാജാവിനെതിരായി വിജയകരമായ ആക്രമണം നടത്തിയെന്നും അരിവിയൂര്‍കോട്ട നശിപ്പിച്ചെന്നും ശാസനത്തില്‍ പറയുന്നു. ആയ് രാജാവ് കരുനന്തന്‍ ആണ് ഈ മലനാട്ടുരാജാവെന്നു കരുതുന്നു.