സാംസ്‌കാരിക സ്ഥാപനങ്ങള്‍


കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റി

1995-ല്‍ കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റി എന്ന ബുക്ക് മാര്‍ക്കിന് രൂപം നല്‍കി. സാംസ്കാരിക വകുപ്പു മന്ത്രി ചെയര്‍മാനും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ് ചെയര്‍മാനായും സര്‍ക്കാര്‍ നേരിട്ട് നിയമനം നല്കുന്ന ഒരാള്‍ സെക്രട്ടറിയും സര്‍ക്കാര്‍ നിയമിക്കുന്ന ഒരു വിദഗ്ധ അംഗവും മറ്റ് അംഗങ്ങളും, എല്ലാ സര്‍ക്കാര്‍ സാംസ്കാരിക സ്ഥാപനങ്ങളുടെയും പ്രതിനിധികളും കൂടി അടങ്ങുന്നതാണ് ബുക്ക് മാര്‍ക്ക് ഭരണസമിതി.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ഗ്രന്ഥങ്ങളോടൊപ്പം വേണ്ടത്ര വിതരണസൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന ചെറുകിട പ്രസാധകരുടെയും വ്യക്തികളുടെയും നല്ല ഗ്രന്ഥങ്ങള്‍ ഒരു കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം വിതരണത്തിനായി ബുക്ക്മാര്‍ക്ക് ഏറ്റെടുക്കാറുണ്ട്.

കൂടുതല്‍ അറിയാന്‍:
സെക്രട്ടറി
കേരള ബുക്ക്‌ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റി
പുന്നപുരം, ഫോര്‍ട്ട്‌ പി.ഒ
തിരുവനന്തപുരം - 23
ഫോണ്‍:- +91 471 2473921
ഇമെയില്‍: keralabookmarks@gmail.com