സാംസ്കാരിക കേരളം

അമ്പലപ്പുഴ ആറാട്ട്‌

ദിവസം:15-03-2018 to 24-03-2018

അമ്പലപ്പുഴ ശ്രീ കൃഷ്‌ണ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം മീനമാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന്‌ ആറാട്ടോടു കൂടി സമാപിക്കും.

ഉത്സവത്തിന്‌റെ രണ്ടാം നാള്‍ മുതല്‍ തുടങ്ങുന്ന മേളത്തോടു കൂടിയ ആന എഴുന്നള്ളിപ്പു മുതല്‍ വേലകളി വരെ ഉള്‍പ്പെടുന്നതാണ്‌ ഉത്സവ ആഘോഷങ്ങളില്‍ പ്രധാനം. വേലകളി എന്ന കലാരൂപത്തിന്‌റെ ജന്മ നാടാണ്‌ അമ്പലപ്പുഴ. പള്ളിവേട്ടയ്‌ക്കു നടത്താറുള്ള അമ്പലപ്പുഴ നാടകശാല സദ്യയാണ്‌ മറ്റൊരു സവിശേഷത.

ചെമ്പകശ്ശേരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാനാണ്‌ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്‌ എന്നാണ്‌ ചരിത്രം പറയുന്നത്‌. പാല്‍ പായസം ആണ്‌ ഇവിടുത്തെ പ്രധാന വഴിപാട്‌. 
 

പ്രധാന ആകര്‍ഷണങ്ങള്‍

അമ്പലപ്പുഴ നാടകശാല സദ്യ, പാല്‍ പായസം

പടങ്ങള്‍

സ്ഥലം

അമ്പലപ്പുഴ

വേദി
അമ്പലപ്പുഴ ശ്രീ കൃഷ്‌ണസ്വാമി ക്ഷേത്രം

വിലാസം
അമ്പലപ്പുഴ
ആലപ്പുഴ

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
മീനമാസത്തിലെ തിരുവോണം ആറാട്ട്‌


സാംസ്‌കാരിക വാർത്തകൾ