സാംസ്കാരിക കേരളം

അടി ഉത്സവം

ദിവസം:15-04-2020 to 17-04-2020

കണ്ണൂരിലെ ശ്രീ മാവിലാക്കാവ്‌ ക്ഷേത്രത്തിലെ അടി ഉത്സവം വളരെ പ്രശസ്‌തമാണ്‌. ഉത്സവ സമയത്തു നടക്കുന്ന അവില്‍പൊതിയേറ്‌ എന്നതാണ്‌ മാവിലാക്കാവിലെ മറ്റൊരു സവിശേഷത. കേരളത്തിലെ പാരമ്പരഗത ആയോധന കലാരൂപങ്ങളുടെ പൈതൃകത്തിന്റെ സ്‌മരണാര്‍ത്ഥമാണ്‌ അടി ഉത്സവം കൊണ്ടാടുന്നത്‌. വ്രതം എടുത്ത പുരുഷന്മാര്‍ മാവിലാക്കാവിലെ പ്രധാന ദേവനായ ലക്ഷ്‌മണനു ആണ്‌ സമര്‍പ്പിക്കുന്നതുമാണ്‌. ആരോഗ്യമുള്ള യുവാക്കളുടെ തോളില്‍ ഇരിക്കുന്ന ഒരാള്‍ മറ്റൊരാളെ അടിക്കുന്നത്‌ ഉത്സവം. ഇരു കൂട്ടര്‍ക്കും ഉത്സാഹം പകരാന്‍ കാണികളുടെ ആര്‍പ്പുവിളികളും ഉണ്ടായിരിക്കും.

മേടം ഒന്ന്‌ മുതല്‍ നാലു വരെ ആണ്‌ അടി ഉത്സവം നടക്കുന്നത്‌. ഒന്നാം ദിവസം തിടമ്പ്‌ നൃത്തം ഉണ്ടായിരിക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്ര മതിലകത്ത്‌ കളംപാട്ടും, ദൈവത്താര്‍ തെയ്യവും, വേട്ടയ്‌ക്കൊരുമകന്‍ തെയ്യവും അരങ്ങേറും. 

പ്രധാന ആകര്‍ഷണങ്ങള്‍

അടി ഉത്സവം

പടങ്ങള്‍

സ്ഥലം

മാവിലായി

വേദി
ശ്രീ മാവിലാക്കാവ്‌ ക്ഷേത്രം

വിലാസം
മാവിലായി പി. ഒ.
കണ്ണൂര്‍
കേരളം 670622
ഫോണ്‍ : + 91 497 2826686

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മേടം ഒന്ന്‌ മുതല്‍ നാലു വരെ


സാംസ്‌കാരിക വാർത്തകൾ