സാംസ്കാരിക കേരളം

വാര്‍ഷികോത്സവം

ദിവസം:01-01-2018 to 07-01-2018

സീതയുടെ പേരിലുള്ള കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് സീതാലവകുശ ക്ഷേത്രം. വയനാട് പുല്‍പ്പള്ളിയില്‍ നിറഞ്ഞ പച്ചപ്പുകള്‍ക്കുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സീതയുടേതാണ് പ്രധാന വിഗ്രഹമെങ്കിലും ഉപദേവന്മാരായി ലവനേയും, കുശനേയും ആരാധിക്കുന്നു. രാമന്റെ പുത്രന്മാരുടെ പേരിലുള്ള ഒരേ ഒരു ക്ഷേത്രം കൂടിയാണിത്.

പഴശ്ശി രാജാവ് പണിതതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ധനുമാസം (ജനുവരി) 17 മുതല്‍ 23 വരെയാണ് ഇവിടെ ഉത്സവകാലം. സീതാദേവിയെ രാജ്യത്തു നിന്നും നിഷ്കാസനം ചെയ്തപ്പോള്‍ ഇവിടെയുള്ള വാല്മീകി ആശ്രമത്തില്‍ താമസിച്ചതായി പുരാണങ്ങള്‍ പറയുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

വാര്‍ഷികോത്സവം

പടങ്ങള്‍

സ്ഥലം

പുല്‍പ്പള്ളി

വേദി
സീതാലവകുശ ക്ഷേത്രം

വിലാസം
പുല്‍പ്പള്ളി പി.ഒ.,
വയനാട് - 673579,
ഫോണ്‍: +91 493-6241175, 09400591848

ജില്ല
വയനാട്‌

ഉത്സവ ദിവസം
ജനുവരി