സാംസ്കാരിക കേരളം

വാര്‍ഷികോത്സവം

ദിവസം:17-03-2018 to 19-03-2018

തൃശിലേരി മഹാദേവ ക്ഷേത്രം തിരുനെല്ലിയിലെ വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. തിരുനെല്ലിയില്‍ നടത്തുന്ന ബലി തര്‍പ്പണം പൂര്‍ത്തിയാകണമെങ്കില്‍ തൃശിലേരി ക്ഷേത്രത്തിലേക്കും കൂടി വഴിപാടു നടത്തണമെന്നാണ് സങ്കല്പം.

മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) പൂരുരുട്ടാതി, ഉത്രിട്ടാതി, രേവതി നാളുകളിലാണ് തൃശിലേരി മഹാദേവക്ഷേത്രത്തിലെ മൂന്നു ദിവസത്തെ ഉത്സവം നടത്തുക.

ജലത്തിന്റെ മദ്ധ്യത്തില്‍ നിര്‍മ്മിച്ച ജലദുര്‍ഗ്ഗയുടെ ആരാധനാലയവും ഇവിടെയുണ്ട്. തിരുനെല്ലിയിലെ പാപനാശിനിയില്‍ നിന്നും ഒഴുകി വരുന്ന ജലമാണ് ഇതെന്നാണു വിശ്വാസം. ഒരിയ്ക്കലും വറ്റാത്തതാണ് ഇവിടുത്തെ ജലം. മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ജലദുര്‍ഗ്ഗ

പടങ്ങള്‍

സ്ഥലം

തൃശിലേരി

വേദി
തൃശിലേരി മഹാദേവ ക്ഷേത്രം

വിലാസം
തൃശിലേരി പി.ഒ., 670646
ഫോണ്‍: +91 4935- 250325, 09447849502

ജില്ല
വയനാട്‌

ഉത്സവ ദിവസം
ശിവരാത്രി