സാംസ്കാരിക കേരളം

അന്തിമഹാകാളന്‍കാവ്‌ വേല

ദിവസം:16-03-2019 to 23-03-2019

തൃശൂര്‍ ചേലക്കരയിലെ ശിവക്ഷേത്രമാണ്‌ അന്തിമഹാകാളന്‍കാവ്‌. ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ ഭഗവതിയുടേതാണെങ്കിലും ശിവന്റെ കിരാതരൂപമായ അന്തിമഹാകാളന്റെ പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്‌.

മീനമാസത്തിലെ ആദ്യ ശനിയാഴ്‌ച്ച ആരംഭിച്ച്‌ രണ്ടാം ശനിയാഴ്‌ച്ച അവസാനിക്കുന്ന അന്തിമഹാകാളന്‍കാവ്‌ വേലയിലെ പ്രധാന ചടങ്ങുകള്‍ അതിരാവിലെയുള്ള കാളി- ദാരിക സംവാദവും കാളവേലയുമാണ്‌.

കാളവേലയില്‍ കാളയുടെ ഭീമാകാരമായ രൂപങ്ങള്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക്‌ ഘോഷയാത്രയായി കൊണ്ടുവരുന്നതാണ്‌ വേലയുടെ മുഖ്യമായ ആകര്‍ഷണം. കാളി, ദാരികന്‍, കോയ്‌മ, എന്നിവരുടെ കളംവരച്ചുളള കളം പാട്ടും ഉത്സവത്തിന്റെ ഭാഗമാണ്‌.  

പ്രധാന ആകര്‍ഷണങ്ങള്‍

കാള വേല

പടങ്ങള്‍

സ്ഥലം

ചേലക്കര

വേദി
അന്തിമഹാകാളന്‍ കാവ്‌, ചേലക്കര

വിലാസം
ചേലക്കര പി.ഒ.
തൃശ്ശൂര്‍ - 680586
Phone: 8281332002, 9846044719

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മീനമാസത്തിലെ ആദ്യ ശനിയാഴ്‌ച്ച ആരംഭിച്ച്‌ രണ്ടാം ശനിയാഴ്‌ച്ച അവസാനിക്കുന്ന