സാംസ്കാരിക കേരളം

അപ്പവാണിഭം നേര്‍ച്ച

ദിവസം:02-04-2018 to 02-04-2018

അപ്പ വാണിഭം നേര്‍ച്ചയ്ക്ക് പ്രശസ്തമാണ് കോഴിക്കോട് ജില്ലയിലെ ഇടിയങ്ങര ഷേക് മസ്ജിദ്. ഹിജറ കലണ്ടര്‍ പ്രകാരം എല്ലാ വര്‍ഷവും രജബ് 15നാണ് ഇത് ആഘോഷിക്കുക. ഈ ഉത്സവകാലത്ത് അപ്പത്തിന്റെ വില്പന വളരെ വര്‍ദ്ധിക്കുന്നതു മൂലമാണ് ഉത്സവത്തിന് ഈ പേരു ലഭിച്ചത്. ഷൈക് മാമുക്യ എന്നറിയപ്പെടുന്ന വിശുദ്ധന്‍ അബുവാഫ ഷംസുദ്ദീന്‍ മുഹമ്മദിന്റെ ബഹുമാനാര്‍ത്ഥം അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് ഈ നേര്‍ച്ച ആഘോഷിക്കുന്നത്.

ഈ നേര്‍ച്ചകാലത്ത് പള്ളിയിലെത്തുന്ന ഭക്തര്‍ കാര്‍ഷിക ഉല്പന്നങ്ങളും, വസ്ത്രങ്ങളും മറ്റും നേര്‍ച്ചയായി നല്‍കുന്നു. കൂടാതെ ശരീരഭാഗങ്ങളുടെ ചെറുരൂപങ്ങളും പള്ളിയില്‍ നേര്‍ച്ച നല്‍കാറുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍

അപ്പവാണിഭം

പടങ്ങള്‍

സ്ഥലം

ഇടിയങ്ങര

വേദി
ഇടിയങ്ങര ഷേക് മസ്ജിദ്, കോഴിക്കോട്

വിലാസം
ഇടിയങ്ങര,
ഫ്രാന്‍സിസ് റോഡ്,
കോഴിക്കോട് - 673001

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ഏപ്രില്‍


സാംസ്‌കാരിക വാർത്തകൾ