സാംസ്കാരിക കേരളം

ആരാധനാ മഹോത്സവം

ദിവസം:17-11-2018 to 30-11-2018

കേരളത്തിലെ പ്രശസ്തമായ സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഒന്നാണ് പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം 14 ദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷികോത്സവമായ ആരാധനാ മഹോത്സവം, വൃശ്ചികം ഒന്നാം തീയതി (നവംബര്‍  പകുതി) ആരംഭിക്കും. തിടമ്പു നൃത്തം, പഞ്ചവാദ്യം, പാണ്ടിമേളം അഷ്ടപദി എന്നിവയാണ് പ്രധാനമായി ഉണ്ടായിരിക്കുക.

ഇതു കൂടാതെ വിളവെടുപ്പ് ആഘോഷമായ ത്രിപുത്തരിയും ഇവിടെ ആഘോഷിക്കുന്നു. ദേവന്മാര്‍ക്ക് പുത്തരി നേദിക്കലാണ് ഈ ചടങ്ങ്.

ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ് പവിത്രമോതിരം, സ്വര്‍ണ്ണവും ദര്‍ഭയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ മോതിരം പൂജാരി പവിത്രമാക്കി ചടങ്ങുകളില്‍ ഉപയോഗിക്കുന്നു. ആവശ്യക്കാരുടെ നിര്‍ദേശപ്രകാരമാണ് ഇതു നിര്‍മ്മിക്കുക. 

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പുനൃത്തം

പടങ്ങള്‍

സ്ഥലം

പയ്യന്നൂര്‍

വേദി
ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പയ്യന്നൂര്‍

വിലാസം
പയ്യന്നൂര്‍
കണ്ണൂര്‍ - 670307
ഫോണ്‍: +91 4985 205116, 9446697343

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
വൃശ്ചികം ഒന്നാം തീയതി (നവംബര്‍ പകുതി) ആരംഭിക്കും