സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:07-11-2018 to 15-11-2018

പാലക്കാട്ടുള്ള ഒരു വിഷ്ണു ക്ഷേത്രമാണ് ശ്രീരാമപുരം മഹാവിഷ്ണു ക്ഷേത്രം. കൂര്‍മ്മാവതാരത്തിലുള്ള വിഗ്രഹാരാധനയാണ് ഇവിടെ നടക്കുന്നത്. മലയാള മാസം തുലാമിലെ ചോതി നക്ഷത്രത്തില്‍ ആരംഭിക്കുന്ന വാര്‍ഷികോത്സവം തിരുവോണ നാളില്‍ സമാപിക്കും.

ആനയും, അമ്പാരിയും, വാദ്യോപകരണങ്ങളുടെ സംഗീതവുമായി നടത്തുന്ന ഘോഷയാത്ര ഉത്സവത്തിന്റെ അവസാന മൂന്നു നാളുകളുടെ പ്രത്യേകതയാണ്.

വൃശ്ചികത്തിലെ (നവംബര്‍ - ഡിസംബര്‍) ഏകാദശി, മേടത്തിലെ (ഏപ്രില്‍ - മെയ്) രോഹിണി നാളിലെ പ്രതിഷ്ഠാദിനം എന്നിവ മറ്റുത്സവങ്ങളാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട് ഉത്സവം

പടങ്ങള്‍

സ്ഥലം

വടക്കന്‍ തറ

വേദി
ശ്രീ രാമപുരം മഹാവിഷ്ണു ക്ഷേത്രം

വിലാസം
വടക്കന്‍ തറ പി.ഒ.,
പാലക്കാട് - 678012
ഫോണ്‍: +91 491-2504851, 08943235858

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
ഒക്ടോബര്‍ - നവംബര്‍