സാംസ്കാരിക കേരളം

ആറാട്ടു മഹോത്സവം

ദിവസം:17-03-2019 to 24-03-2019

 

കണ്ണൂരിലെ തലാപ്പിലുള്ള ശ്രീ സുന്ദരേശ്വര ക്ഷേത്രം ഒരു ശൈവക്ഷേത്രമാണ്. സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീ നാരായണഗുരു ഈ ശിവപ്രതിഷ്ട നടത്തിയത് 1916 ഏപ്രില്‍ 11 നാണ്. കണ്ണൂര്‍ ജില്ലയില്‍ ഗുരു പ്രതിഷ്ഠിച്ച നാലു ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

മീനമാസത്തിലാണ് (മാര്‍ച്ച് - ഏപ്രില്‍) എട്ടു ദിവസം നീണ്ടു നില്ക്കുന്ന വാര്‍ഷികോത്സവം നടക്കുക. പലവിധ കലാപരിപാടികള്‍ക്കു ശേഷം അവസാന ദിവസം ആറാട്ടും അലങ്കരിച്ച ഘോഷയാത്രയും വെടിക്കെട്ടുമായി ഉത്സവം സമാപിക്കുന്നു. ജാതിമതഭേദമന്യേ ഏവര്‍ക്കും പ്രവേശനം ഉള്ളതും എടുത്തു പറയേണ്ട പ്രത്യേകത തന്നെ

പ്രധാന ആകര്‍ഷണങ്ങള്‍

ആനകളുടെ ഘോഷയാത്ര

പടങ്ങള്‍

സ്ഥലം

തലാപ്പ്

വേദി
ശ്രീ സുന്ദരേശ്വര ക്ഷേത്രം

വിലാസം
തലാപ്പ്,
കണ്ണൂര്‍ പി.ഒ. 670002,
ഫോണ്‍: +91 497 2702398

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മീനമാസത്തിലാണ് (മാര്‍ച്ച് - ഏപ്രില്‍)


സാംസ്‌കാരിക വാർത്തകൾ