സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:27-02-2018 to 04-03-2018

ശ്രീരാമന്റെ അനുജന്‍ ശത്രുഘ്നന്റെ പേരിലുള്ള പായമ്മേല്‍ ശത്രുഘ്ന ക്ഷേത്രം ഇരിങ്ങാലക്കുടയ്ക്ക് സമീപമാണ്. കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) പൂയം നക്ഷത്രത്തിലാണ് ഇവിടുത്തെ ആറാട്ടുത്സവത്തിന് കൊടിയേറുന്നത്.

കര്‍ക്കിടകമാസത്തില്‍ ഭക്തര്‍ നടത്തുന്ന നാലമ്പല ദര്‍ശനത്തില്‍ (രാമ, ഭരത, ലക്ഷ്മണ, ശത്രുഘ്നന്‍മാരുടെ ക്ഷേത്ര ദര്‍ശനം) പായമ്മേല്‍ ശത്രുഘ്ന ക്ഷേത്രം ഉള്‍പ്പെടുന്നു. തൃപ്രയാറിലെ ശ്രീ രാമ ക്ഷേത്രം, മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം എന്നിവയാണ് മറ്റു ക്ഷേത്രങ്ങള്‍.

വിഷ്ണുവിന്റെ സുദര്‍ശന ചക്രമാണ് ശത്രുഘ്നനായി അവതരിച്ചത് എന്നാണ് വിശ്വാസം. അതു കൊണ്ടു തന്നെ സുദര്‍ശന പുഷ്പാഞ്ജലി ഇവിടുത്തെ പ്രധാന വഴിപാടാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

സുദര്‍ശന പുഷ്പാഞ്ജലി

പടങ്ങള്‍

സ്ഥലം

അരിപ്പലം

വേദി
പായമ്മേല്‍ ശത്രുഘ്ന ക്ഷേത്രം

വിലാസം
ശത്രുഘ്ന നഗര്‍,
പായ്യമ്മേല്‍ (P.O)
അരിപ്പലം, തൃശ്ശൂര്‍ - 680688
ഫോണ്‍: 0480 3291396, 6066655, 09388147635
payammalsathrughnatemple@gmail.com
Website:www.sathrughnatemple.com

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
February - March