സാംസ്കാരിക കേരളം

ആറാട്ടുത്സവം

ദിവസം:28-04-2018 to 07-05-2018

ശ്രീരാമന്റെ സഹോദരന്‍ ലക്ഷ്മണനായുളള കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് എറണാകുളം തിരുമൂഴിക്കുളത്തെ മൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം. ആദിശേഷന്റെ അവതാരമായാണ് ലക്ഷ്മണനെ ഇവിടെ ആരാധിക്കുന്നത്. 10 ദിവസത്തെ ഉത്സവം അത്തംനാള്‍ കൊടിയേറി മേടമാസത്തിലെ (ഏപ്രില്‍ - മെയ്) തിരുവോണം നാള്‍ ആറാട്ടോടെ അവസാനിക്കും.

നാലമ്പല ദര്‍ശനത്തില്‍ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ  ക്ഷേത്രങ്ങള്‍ കര്‍ക്കടക മാസത്തില്‍ ദര്‍ശിക്കുന്നത് പുണ്യമായാണ് ഭക്തര്‍ കാണുന്നത്. ഈ നാലമ്പലത്തില്‍ പെട്ടതാണ് ലക്ഷ്മണന്റെ മൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം. മറ്റുളളവ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, കൂടല്‍മാണിക്യ ക്ഷേത്രം (ഭരതന്‍), പയ്യമ്മേല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ടുത്സവം

പടങ്ങള്‍

സ്ഥലം

കുറുമശ്ശേരി

വേദി
മൂഴിക്കുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രം

വിലാസം
മൂഴിക്കുളം,
കുറുമശ്ശേരി (P.O.)
എറണാകുളം - 683579
ഫോണ്‍: +91 484-2473516, 2470374, 09495045386

ജില്ല
എറണാകുളം

ഉത്സവ ദിവസം
മേടമാസത്തിലെ (ഏപ്രില്‍ - മെയ്) തിരുവോണം നാള്‍