സാംസ്കാരിക കേരളം

ആറാട്ട് മഹോത്സവം

ദിവസം:23-02-2018 to 03-03-2018

കൂത്തമ്പലമുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് കിടങ്ങൂരിലെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായി വരുന്നതും (കുംഭമാസം) 10 ദിവസം നീണ്ടു നില്ക്കുന്നതുമായ ആറാട്ടുമഹോത്സവം കാര്‍ത്തിക നാളിലെ കൊടിയേറ്റത്തോടെ ആരംഭിച്ച് ഉത്രം നാളില്‍ ആറാട്ടോടെ കൊടിയിറങ്ങുന്നു. കൂടാതെ മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) തൈപ്പൂയവും വളരെ പ്രസിദ്ധമാണ്. 2018 ലെ ഉത്സവം ജനുവരി 31.

ഭരതമുനിയുടെ നൃത്ത ശാസ്ത്രസങ്കല്പ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ കൂത്തമ്പലം പ്രശസ്തനായ പെരുന്തച്ചന്‍ രൂപകല്പന ചെയ്തതായാണ് വിശ്വസിക്കപ്പെടുന്നത്. മഹാഭാരതത്തിലേയും രാമായണത്തിലേയും സന്ദര്‍ഭങ്ങളെ കൊത്തുപണിയിലൂടെ അതിമനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നത് ഇവിടെ കാണാന്‍ കഴിയും.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട് ഉത്സവം, കാവടി

പടങ്ങള്‍

സ്ഥലം

കിടങ്ങൂര്‍

വേദി
ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കിടങ്ങൂര്‍

വിലാസം
ടെമ്പിള്‍ റോഡ്,
കിടങ്ങൂര്‍,
കേരളം 686583,
ഫോണ്‍: +91 4822 254 478

ജില്ല
കോട്ടയം

ഉത്സവ ദിവസം
ഫെബ്രുവരി - മാര്‍ച്ച്