സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:27-04-2018 to 07-05-2018

ശ്രീരാമന്റെ അനുജന്‍ ഭരതന്റെ ക്ഷേത്രമാണ് തൃശ്ശൂര്‍ ജില്ലയിലെ ഇരങ്ങാലക്കുടയിലുള്ള ശ്രീ കൂടല്‍മാണിക്യ ക്ഷേത്രം. ഭരതന് മുഖ്യാരാധനയുള്ള ഈ ക്ഷേത്രം ഒരു പക്ഷേ ഭാരതത്തിലെ തന്നെ ഒരേ ഒരു ക്ഷേത്രമാകാം. മേട മാസത്തിലെ (ഏപ്രില്‍ - മെയ്) തിരുവോണം നാളിലാണ് പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്ന ആറാട്ടുത്സവം നടക്കുന്നത്.

കൂടാതെ തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) തിരുവോണം നാളില്‍ തൃപ്പുത്തരി ആഘോഷവും നടത്തും. കര്‍ക്കിടകമാസത്തില്‍ ഭക്തര്‍ നടത്തുന്ന നാലമ്പല ദര്‍ശനത്തില്‍ (രാമ, ഭരത, ലക്ഷ്മണ, ശത്രുഘ്നന്‍മാരുടെ ക്ഷേത്ര ദര്‍ശനം) ഭരതന്റെ കൂടല്‍മാണിക്യ ക്ഷേത്രവും ഉള്‍പ്പെടുന്നു. തൃപ്രയാറിലെ ശ്രീ രാമ ക്ഷേത്രം, മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പായമ്മേല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് മറ്റു ക്ഷേത്രങ്ങള്‍.

ശില്പകലയ്ക്ക് വളരെ പ്രശസ്തമാണ് കൂനഢടഉ മാണിക്യം ക്ഷേത്രം. കിഴക്കേ നടയിലെ ഗോപുരം ശില്പഭംഗി കൊണ്ട് സുന്ദരവും, കേരളത്തിലെ ആര്‍ക്കിയോളജി വിഭാഗത്താല്‍ സംരക്ഷിക്കപ്പെടുകയുമാണ്. ഈ ക്ഷേത്രത്തിലെ അതി ഗംഭീരമായ കൂത്തമ്പലത്തിലാണ് ഉത്സവകാലത്തെ മഹത്തായ കലാപരിപാടികള്‍ നടത്തുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്, തൃപ്പുത്തരി

പടങ്ങള്‍

സ്ഥലം

ഇരിങ്ങാലക്കുട

വേദി
ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം

വിലാസം
കൂടല്‍മാണിക്യം ദേവസ്വം,
ഇരിങ്ങാലക്കുട - 680121
ഫോണ്‍: +91 480 2826631

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മേട മാസത്തിലെ (ഏപ്രില്‍ - മെയ്) തിരുവോണം