സാംസ്കാരിക കേരളം

ആറാട്ട് മഹോത്സവം

ദിവസം:25-02-2018 to 07-03-2018

പത്തനംതിട്ടയില്‍ നിന്നും 8 കി.മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന മലയാലപ്പുഴ ഭഗവതി ക്ഷേത്രം ഏറെ പ്രശസ്തമാണ്. കുംഭമാസത്തില്‍ (ഫെബ്രുവരി - മാര്‍ച്ച്) തിരുവാതിര നക്ഷത്രത്തിലാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് കൊടിയേറുന്നത്. 10-ാം ദിവസം നടക്കുന്ന മഠത്തില്‍ എഴുന്നള്ളിപ്പ് ഏറെ പ്രാധാന്യമുണ്ട്. ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

മകരമാസത്തിലെ (ജനുവരി) 1-ാം തീയതി നടക്കുന്ന പൊങ്കാല, തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) ആയില്യം എന്നിവയും ഉത്സവമായി ആഘോഷിക്കുന്നു. 2018 ലെ പൊങ്കാല ഉത്സവം, ജനുവരി 15. 2018 ലെ  ആയില്യം ഉത്സവം നവംബര്‍ 1. 

തുണിയരിപ്പായസം - മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.  

പ്രധാന ആകര്‍ഷണങ്ങള്‍

മഠത്തില്‍ എഴുന്നള്ളിപ്പ്

പടങ്ങള്‍

സ്ഥലം

പത്തനംതിട്ട

വേദി
മലയാലപ്പുഴ ഭഗവതി ക്ഷേത്രം

വിലാസം
കുമ്പഴ മലയാലപ്പുഴ റോഡ്,
മലയാലപ്പുഴ,
പത്തനംതിട്ട - 689666
ഫോണ്‍ - + 91 468 2300260

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
കുംഭമാസത്തില്‍ (ഫെബ്രുവരി - മാര്‍ച്ച്) തിരുവാതിര