സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:18-02-2018 to 27-02-2018

പത്തനംതിട്ടയിലെ മണിമലയാറിന്റെ തീരത്തുള്ള വിഷ്ണു ക്ഷേത്രമാണ് ശ്രീ വല്ലഭക്ഷേത്രം. മീനമാസത്തില്‍ (ഫെബ്രുവരി - മാര്‍ച്ച്) നടക്കുന്ന 10 ദിവസത്തെ ഉത്സവം കൊടിയേറ്റോടെ ആരംഭിച്ച് പൂയത്തിന്‍ നാള്‍ ആറാട്ടോടെ സമാപിക്കും. 

മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഉത്ര ശ്രീബലി ഉത്സവം അപൂര്‍വ്വമായ മറ്റൊരാചാരമാണ്. ഈ ഉത്രം നാള്‍ അടുത്തുള്ള ദേവീ ക്ഷേത്രങ്ങളിലെ - കറുനാട്ടുകാവ്, അലംതുരുത്തി, പടപ്പാട് - ദേവിമാര്‍ ആഘോഷത്തോടെ ശ്രീ വല്ലഭക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു. ശ്രീവല്ലഭനില്‍ നിന്നും 'വിഷു കൈനീട്ടം' വാങ്ങാനാണ് ദേവിമാര്‍ എത്തുന്നതെന്നാണ് സങ്കല്പം.

കൂടാതെ ചിങ്ങമാസത്തിലെ തിരുവോണവും, ധനുമാസത്തിലെ തിരുവാതിരയും, മകര ശ്രീബലി (ധനുമാസത്തിന്റെ അവസാന ദിവസം) ഈ ക്ഷേത്രത്തില്‍ ആഘോഷിക്കുന്നു. പ്രത്യേകതയുള്ള ആചാരാനുഷ്ഠാനങ്ങളാലും ക്ഷേത്ര നിര്‍മ്മിതിയുടെ കലാവൈഭവത്താലും ശ്രീ വല്ലഭ ക്ഷേത്രം പ്രശസ്തമാണ്.

എല്ലാ രാത്രികളിലും സന്താനഗോപാലം കഥ വിവരിക്കുന്ന കഥകളി ആവിഷ്ക്കരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രവും ഇതു തന്നെയാവും.
 

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്, ഉത്ര ശ്രീബലി, തിരുവോണം, കഥകളി

പടങ്ങള്‍

സ്ഥലം

തിരുവല്ല

വേദി
ശ്രീ വല്ലഭ ക്ഷേത്രം

വിലാസം
ടെമ്പിള്‍ റോഡ്,
കിഴക്കുംമുറി,
ശ്രീ വല്ലഭപുരം,
തിരുവല്ല 689102,
ഫോണ്‍ - + 91 469 2600191, +91 9400686266

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
ഫെബ്രുവരി - മാര്‍ച്ച്


സാംസ്‌കാരിക വാർത്തകൾ