സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:15-03-2018 to 24-03-2018

കോട്ടയത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് 500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് വിശ്വാസം. പ്രധാന ഉത്സവം മീനമാസം ഒന്നിനാരംഭിക്കുന്ന (മാര്‍ച്ച് പകുതിയോടെ) ആറാട്ടുത്സവമാണ്. കൂടാതെ ആന എഴുന്നള്ളിപ്പ്, ഉത്സവത്തിന്റെ മൂന്നും, നാലും രാത്രികളില്‍ നടത്തുന്ന കഥകളി എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു.

തെക്കുംകൂര്‍ മഹാരാജാവ് നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ കൊത്തു പണികളുടേയും ചുവര്‍ ചിത്രങ്ങളും അപൂര്‍വ്വമായ ശേഖരവും കാണാം.

പ്രധാന ആകര്‍ഷണങ്ങള്‍

ആനഘോഷയാത്ര, കോട്ടയം പൂരം

പടങ്ങള്‍

വീഡിയോ

ആറാട്ട് ഉത്സവം

സ്ഥലം

തിരുനക്കര

വേദി
ശ്രീ മഹാദേവ ക്ഷേത്രം, തിരുനക്കര

വിലാസം
ടെമ്പിള്‍ റോഡ്,
തിരുനക്കര,
കോട്ടയം 686001,
ഫോണ്‍: +91 481 258 3898

ജില്ല
കോട്ടയം

ഉത്സവ ദിവസം
Mid-March (1-10 of the Malayalam month of Meenam)