സാംസ്കാരിക കേരളം

ആറാട്ടുപുഴപൂരം

ദിവസം:22-03-2018 to 29-03-2018

മൂവായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ശ്രീ ശാസ്‌താ ക്ഷേത്രത്തിലെ വാര്‍ഷികോത്സവമാണ്‌ മീനമാസത്തിലെ ആറാട്ടുപുഴ പൂരം. ഈ ഉത്സവകാലത്ത്‌ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തിയായ മഹര്‍ഷി വസിഷ്‌ഠനെ സ്‌ന്ദര്‍ശിക്കുവാന്‍ അടുത്ത ഗ്രാമങ്ങളിലെ ദേവീദേവന്മാര്‍ എത്തുന്നു. ഇത്‌ ദേവമേള അഥവാ ദേവസംഗമം എന്നും അറിയപ്പെടുന്നു.

എല്ലാ പൂരങ്ങളുടേയും മാതാവായി കണക്കാക്കുന്ന ആറാട്ടുപുഴ പൂരം അതിന്‌റെ മൂര്‍ദ്ധന്യത്തിലെത്തുന്ന്‌ ഉത്സവത്തിന്‌റെ അവസാന രണ്ടു നാളുകളിലാണ്‌. അവസാനദിവസത്തിനു തലേന്ന്‌ വൈകിട്ടാണ്‌ ശാസ്‌താവിന്റെ മേളം അരങ്ങേറുന്നത്‌. പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച ആനകളുടെ എഴുന്നള്ളത്ത്‌ കാണികളുടെ ഹൃദയം കവരും. ഇവിടെ എത്തുന്ന ഈ ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്‌, അഥവാ ദേവസംഗമം ആറാട്ടുപുഴ പൂരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്‌.

സൂര്യോദയത്തോടെ ഇവിടെ എത്തിയ ദേവീ ദേവന്മാരുടെ രൂപങ്ങള്‍ ആനപ്പുറത്തു വച്ചു കൊണ്ട്‌ അടുത്ത നദീ തീരത്തേയ്‌ക്കുള്ള ആറാട്ടു ഘോഷയാത്ര - മന്ദാരക്കടവ്‌- ആറാട്ടില്‍ ഏറ്റവും അവസാനം നടത്തുന്ന ആറാട്ട്‌ ഭഗവാന്‍ അയ്യപ്പന്റേതാണ്‌.

ആറാട്ടു പുഴ പൂരത്തിന്‌ അയല്‍ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ദേവീ ദേവന്മാരാണ്‌ തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മ തിരുവടി, ചേര്‍പ്പ്‌ ഭഗവതി, ചാത്തക്കുടം ശാസ്‌താവ്‌, തിരുവള്ളക്കാവ്‌ ശാസ്‌താവ്‌, അന്തിക്കാട്‌ ഭഗവതി, തോട്ടിപ്പാല്‍ ഭഗവതി, പിഷാരിയ്‌ക്കല്‍ ഭഗവതി, എടക്കുന്ന്‌ ഭഗവതി, അയക്കുന്ന്‌ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട്‌ ഭഗവതി, പൂനിലാക്കല്‍ ഭഗവതി, ചക്കംക്കുള അരശാസ്‌താവ്‌, കോടന്നൂര്‍ ശാസ്‌താവ്‌, നങ്കുളം ശാസ്‌താവ്‌, മാട്ടില്‍ ശാസ്‌താവ്‌, നെട്ടിശ്ശേരി ശാസ്‌താവ്‌, കല്ലേലി ശാസ്‌താവ്‌, ചിട്ടിച്ചാത്തക്കുടം ശാസ്‌താവ്‌, മേടംകുളം ശാസ്‌താവ്‌ കൂടെ ആറാട്ടുപുഴ ശാസ്‌താവും. 

പ്രധാന ആകര്‍ഷണങ്ങള്‍

ആനകളുടെ ഘോഷയാത്ര, ആറാട്ട്‌, കൂട്ടിയെഴുന്നള്ളിപ്പ്‌

പടങ്ങള്‍

വീഡിയോ

ആറാട്ടുപുഴപൂരം

സ്ഥലം

ആറാട്ടുപുഴ

വേദി
ശ്രീ ശാസ്‌താ ക്ഷേത്രം, ആറാട്ടുപുഴ

വിലാസം
ആറാട്ടുപുഴ
ആറാട്ടുപുഴ പി.ഒ.
ഊരകം,
തൃശ്ശൂര്‍ - 680562
ഫോണ്‍ : 9496346565, 9447070122
ഇ-മെയില്‍ : arattupuzhatemple@gmail.com
വെബ്‌സൈറ്റ്‌: www.arattupuzhasreesasthatemple.com

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മീനമാസത്തിലെ പൂരം