സാംസ്കാരിക കേരളം

ആറാട്ടുപുഴ പൂരം

ദിവസം:29-03-2018 to 29-03-2018

വസിഷ്ഠ മുനിക്ക് അര്‍പ്പിച്ചിരിക്കുന്നതും കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നുമാണ് തൃശ്ശൂരിലെ ശ്രീ ശാസ്താ ക്ഷേത്രം. ഇവിടുത്തെ പ്രധാന ഉത്സവം ആറാട്ടുപുഴ പൂരമാണ്. അയല്‍ പ്രദേശങ്ങളിലെ ദേവന്‍മാരും, ദേവിമാരും ഈ ദിവസം ശ്രീ ശാസ്താ ക്ഷേത്രത്തിലെ അയ്യപ്പനെ സന്ദര്‍ശിക്കാനെത്തുമെന്നാണ് വിശ്വാസം.

എല്ലാ പൂരങ്ങളുടേയും മാതാവായി ആറാട്ടുപുഴ പൂരത്തെ കാണുന്നു. മീന മാസത്തില്‍ ഏഴു ദിവസത്തെ പൂരമാണ് നടക്കുക. എങ്കിലും അവസാന രണ്ടു ദിവസമാണ് പൂരം അതിന്റെ പാരമ്യത്തില്‍ എത്തുന്നത്. അവസാന ദിവസത്തിന്റെ തലേന്ന് അലങ്കരിച്ച ആനകളും, വാദ്യമേളങ്ങളും, പഞ്ചാരിമേളം, പാണ്ടിമേളം എന്നിവയെല്ലാമായി 'ശാസ്താവിന്റെ മേളം' നടക്കും. കൂടാതെ കൂട്ടി എഴുന്നള്ളിപ്പ് അഥവാ ദേവമേളയില്‍ വിവിധ ക്ഷേത്രങ്ങളിലെ ഇരുപത്തിമുന്നോളം വിഗ്രഹങ്ങളുമായി ഘോഷയാത്രയുമുണ്ട്.

മന്ദരാം കടവ് ആറാട്ടോടെ ഉത്സവം സമാപിക്കുന്നു. ഈ ആറാട്ടില്‍ സമീപ പ്രദേശങ്ങളിലുള്ള ക്ഷേത്രങ്ങളിലെ ദേവീ ദേവന്മാരും പങ്കെടുക്കും. ഏറ്റവും അവസാനം ആറാട്ടു നടക്കുന്നത് ആറാട്ടുപുഴ ശ്രീ ശാസ്താക്ഷേത്രത്തിലെ അയ്യപ്പന്റേതായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

പൂരം

പടങ്ങള്‍

സ്ഥലം

ആറാട്ടുപുഴ

വേദി
ശ്രീ ശാസ്താ ക്ഷേത്രം, ആറാട്ടുപുഴ

വിലാസം
ആറാട്ടുപുഴ ക്ഷേത്രം,
ആറാട്ടുപുഴ പി.ഒ.,
തൃശ്ശൂര്‍ - 680562
ഫോണ്‍- 09447070122, 09745679136

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മീന മാസത്തില്‍ ഏഴു ദിവസത്തെ പൂരമാണ്