സാംസ്കാരിക കേരളം

അഷ്ടമിരോഹിണി & വള്ളസദ്യ

ദിവസം:02-09-2018 to 02-09-2018

പമ്പാനദീ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്ത ശ്രീകൃഷ്ണ ക്ഷേത്രമാണ് ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം. ആറു മുളയില്‍ ഉണ്ടാക്കിയ ചങ്ങാടത്തിലാണ് ക്ഷേത്രവിഗ്രഹം ഇവിടെ കൊണ്ടുവന്നതെന്നും അങ്ങിനെ ഈ സ്ഥലത്തിന് ആറന്മുള എന്നു പേരു കിട്ടി എന്നുമാണ് ഐതീഹ്യം. ഈ ക്ഷേത്രത്തില്‍ കൗതുകകരങ്ങളായ പല ഉത്സവങ്ങളുണ്ട്. അതിലൊന്നാണ് മകരത്തിലെ (ജനുവരി - ഫെബ്രുവരി) 10 ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം. അത്തം നാള്‍ കൊടിയേറി തിരുവോണത്തിന്‍ നാള്‍ കൊടിയിറങ്ങുന്ന ഉത്സവത്തിന്റെ അഞ്ചാം നാള്‍ അതിരാവിലെ ഗരുഡവാഹനത്തിന്റെ ഘോഷയാത്ര നടത്തി വരുന്നു. 2018 ലെ ഉത്സവം 09 - 18 ജനുവരി.

അഷ്ടമി രോഹിണി & വള്ള സദ്യ

ഭഗവാന്റെ ജന്മദിനമായ ചിങ്ങത്തിലെ അഷ്ടമിരോഹിണിക്ക് സമൂഹസദ്യ നടത്തുന്നതാണ് വള്ളസദ്യ. ഏകദേശം 60 വിഭവങ്ങളാണ് സദ്യയില്‍ ഉണ്ടായിരിക്കുക. ഇതുകൂടാതെ വഴിപാടു വള്ളസദ്യയും ഉണ്ട്. ചിങ്ങമാസത്തിലാണ് ഇതും നടത്തുക. ഓരോ കരക്കാരുടേയും വള്ളങ്ങളിലെത്തുന്നവരെ ആചാരമനുസരിച്ച് സ്വീകരിച്ച് ഭഗവാനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള വഞ്ചിപ്പാട്ടോടെ അവരെ ഊട്ടുപുരയിലേക്ക് കൊണ്ടു പോകും. സദ്യയ്ക്കിരുന്നാല്‍ അവര്‍ ചോദിക്കുന്ന വിഭവങ്ങളെല്ലാം നല്‍കിയാലെ ഭഗവാന്‍ പ്രസാദിക്കൂ എന്നാണ് സങ്കല്പം. 

ആറന്മുള ഉത്രട്ടാതി വള്ളം കളി

ആറന്മുള ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ആറന്മുള വള്ളംകളിയും. ഓണാഘോഷത്തോടു ചേര്‍ന്നാണ് ഇതും ആഘോഷിക്കുന്നത്. പണ്ട് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി വള്ളത്തില്‍ യാത്ര തിരിച്ച ബ്രാഹ്മണനെ ശത്രുക്കള്‍ ആക്രമിച്ച് എന്നും അടുത്ത സ്ഥലത്തുണ്ടായിരുന്നവര്‍ തങ്ങളുടെ വള്ളങ്ങളിലെത്തി അദ്ദേഹത്തേയും തിരുവോണത്തോണിയേയും സംരക്ഷിച്ചു എന്നുമാണ് ഐതീഹ്യം. ഇതാണ് പിന്നീട് ഉതൃട്ടാതി നാള്‍ നടത്തുന്ന വള്ളം കളിയായും അതു ഭഗവാനുള്ള വഴിപാടായും മാറിയത്. ഇന്ന് ഏറെ പ്രസിദ്ധമായിരിക്കുന്നു ആറന്മുള വള്ളംകളി. 2018 ലെ വള്ളംകളി 29 ആഗസ്റ്റ്. 

പ്രധാന ആകര്‍ഷണങ്ങള്‍

വള്ളസദ്യ, ആറന്മുള വള്ളംകളി

പടങ്ങള്‍

വീഡിയോ

അഷ്ടമിരോഹിണി & വള്ളസദ്യ

സ്ഥലം

ആറന്മുള

വേദി
ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം

വിലാസം
ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം,
മാവേലിക്കര,
ചെങ്ങന്നൂര്‍, കേരളം - 689533
ഫോണ്‍ - + 91 468 2212170, 9847531970

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
ജനുവരി - ഫെബ്രുവരി


സാംസ്‌കാരിക വാർത്തകൾ