സാംസ്കാരിക കേരളം

ആറ്റുവേല മഹോത്സവം

ദിവസം:20-03-2018 to 21-03-2018

കോട്ടയം വടയാറില്‍ സ്ഥിതി ചെയ്യുന്ന ഇളംകാവ് ഭഗവതി ക്ഷേത്രം ആറ്റുവേല മഹോത്സവം എന്ന ജലോത്സവത്തിന് പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിലെ ഭഗവതി കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരിയാണെന്നാണ് സങ്കല്പം. ഇളംകാവ് ഭഗവതിയെ കാണുവാന്‍ എത്തുന്ന കൊടുങ്ങല്ലൂര്‍ ഭഗവതിയെ സ്വാഗതം ചെയ്യുന്ന ഉത്സവമാണ് ആറ്റുവേല മഹോത്സവം. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ആറ്റുവേലക്കാലത്ത് അലങ്കരിച്ച വള്ളങ്ങളില്‍ ക്ഷേത്രമാതൃകകളുമായി പോകുമ്പോള്‍ അലങ്കാരം നടത്തിയ ചെറുവള്ളങ്ങളുടെ കൂട്ടം തന്നെ അവയ്ക്കൊപ്പം കാണാം. ക്ഷേത്ര വാദ്യാഘോഷങ്ങളും ഒപ്പമുണ്ടായിരിക്കും. ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ ആറ്റുവേല കടവില്‍ നിന്നാണ് ഈ ഘോഷയാത്ര ആരംഭിക്കുക.

മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) അശ്വതി നാളില്‍ ആരംഭിക്കുന്ന ആറ്റുവേല മഹോത്സവം ഭരണി നാളില്‍ സമാപിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

ജലോത്സവം

പടങ്ങള്‍

സ്ഥലം

വടയാര്‍

വേദി
ഇളംകാവ് ഭഗവതി ക്ഷേത്രം

വിലാസം
കൊത്തല,
കോട്ടയം,
കേരളം - 686502
ഫോണ്‍: +91 481 250 6850

ജില്ല
കോട്ടയം

ഉത്സവ ദിവസം
മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) അശ്വതി & ഭരണി