സാംസ്കാരിക കേരളം

ഭരണിവേല

ദിവസം:08-03-2019 to 11-03-2019

കണ്ണൂര്‍ കുഞ്ഞിമംഗലത്ത് പാലോട്ടു ദൈവം (ഭഗവാന്‍ വിഷ്ണുവിന്റെ അവതാരം) ആരാധനാമൂര്‍ത്തിയായ ക്ഷേത്രമാണ് മള്ളിയോട്ടു പാലോട്ടു കാവ്. കുംഭമാസത്തിലെ (മാര്‍ച്ച്- ഏപ്രില്‍) ഭരണി നക്ഷത്രത്തിലാണ് ഇവിടുത്തെ ഉത്സവം. ക്ഷേത്രം പാലോട്ടു ദൈവത്തിന് സമര്‍പ്പിച്ചിരിക്കുകയാണെങ്കിലും ഭരണവേല പുതിയ ഭഗവതിയുടെ പേരിലാണ്. ദേവിയുടെ കല്യാണ ഉത്സവം എന്നും ഇതറിയപ്പെടുന്നു. ഉത്സവത്തിന്റെ രണ്ടും മൂന്നും ദിവസങ്ങളില്‍ പുതിയ ഭഗവതിതെയ്യവും ദണ്ഡന്‍ തെയ്യവും കളിക്കും. ഭരണി വേലയിലെ മറ്റു ചടങ്ങുകളാണ് കുടിയിരുത്തു ചടങ്ങ്., കുളിച്ചെഴുന്നള്ളത്ത്, കോഴിയറുക്കക, കളം കൈചേര്‍ക്കല്‍ എന്നിവ.

പ്രധാന ആകര്‍ഷണങ്ങള്‍

പുതിയ ഭഗവതി

പടങ്ങള്‍

സ്ഥലം

കുഞ്ഞിമംഗലം

വേദി
മള്ളിയോട്ടു പാലോട്ടു കാവ്

വിലാസം
കുഞ്ഞിമംഗലം PO
കണ്ണൂര്‍– 670309
ഫോണ്‍: +91 4972 811608, 9605851179
www.malliyottupalottukavu.com

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭമാസത്തിലെ ഭരണി