സാംസ്കാരിക കേരളം

ചമ്പക്കുളം മൂലം വള്ളം കളി

ദിവസം:15-07-2018 to 15-07-2018

കേരളത്തിലെ വള്ളംകളി മഹോത്സവം ആരംഭിക്കുന്നത് പ്രശസ്തമായ ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. മനോഹരമായ ആലപ്പുഴ ജില്ലയില്‍ മിഥുനമാസത്തിലെ (ജൂണ്‍-ജൂലൈ) മൂലം നക്ഷത്രത്തിലാണ് ഈ വള്ളം കളി നടക്കുന്നത്.

മദ്ധ്യാഹ്നത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ചുണ്ടന്‍, വേപ്പ്, ചുരുളന്‍ എന്നീ വള്ളങ്ങള്‍ സമീപ പ്രദേശങ്ങളില്‍ നിന്നും എത്തി ആരംഭ സ്ഥലത്ത് ഒന്നിച്ചു ചേര്‍ന്നാണ് മത്സരം ആരംഭിക്കുക. ഇതില്‍ ചുണ്ടന്‍വള്ളം (സ്നേക്ക് ബോട്ട്) അതിന്റെ പ്രത്യേകമായ നിര്‍മ്മിതിയാല്‍ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്നു. ശക്തി, വേഗത, കഴിവ് എന്നിവയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വള്ളംകളി ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമാണ്. ബോട്ടില്‍ തണ്ടു വലിയ്ക്കുന്നവര്‍  തുഴയുമായി പമ്പാനദിയിലൂടെ അതിവേഗതയില്‍ നീങ്ങുന്നത് കണ്ടാല്‍ അഗ്നിഗതി പോലെ തോന്നും.

പ്രധാന ആകര്‍ഷണങ്ങള്‍

ചുണ്ടന്‍ വള്ളം

പടങ്ങള്‍

സ്ഥലം

ചമ്പക്കുളം

വേദി
ചമ്പക്കുളം

വിലാസം
ചമ്പക്കുളം,
ആലപ്പുഴ

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
മിഥുനമാസത്തിലെ (ജൂണ്‍-ജൂലൈ) മൂലം നക്ഷത്രത്തിലാണ് ഈ വള്ളം കളി നടക്കുന്നത്