സാംസ്കാരിക കേരളം

ചെട്ടിക്കുളങ്ങര ഭരണി

ദിവസം:29-02-2020 to 29-02-2020

ആലപ്പുഴ ജില്ലയിലെ മാവേലിയ്ക്കരയിലുള്ള ചെട്ടിക്കുളങ്ങര ദേവീക്ഷേത്രം വളരെ പുരാതനമാണ്. കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) ഭരണിയാണ് ഇവിടുത്തെ ഉത്സവനാള്‍.

ഇവിടുത്തെ കെട്ടുകാഴ്ച മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. തടി കൊണ്ടും മറ്റു വസ്തുക്കള്‍ കൊണ്ടും നിര്‍മ്മിച്ച ഉയരത്തിലുള്ള ഈ നിര്‍മ്മിതികളെ ആളുകള്‍ തങ്ങളുടെ തോളില്‍ എടുത്തു കൊണ്ട് ഘോഷയാത്ര നടത്തുന്നു. ഉയരം കുതിര എന്നും  തേരെന്നും പറയു, ഈ കെട്ടുകാഴ്ച അയല്‍ ഗ്രാമങ്ങളിലേയും ആളുകളുടേയും ദേവിയ്ക്കുള്ള വഴിപാടായാണ് കാണുന്നത്.

അശ്വതി ഉത്സവം
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ഉത്സവമാണ് അശ്വതി ഉത്സവം. മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) അശ്വതി നാളിലാണ് ഇതു ആഘോഷിക്കുക. ഈ ക്ഷേത്രത്തിലെ ദേവി തന്റെ അമ്മയായ കൊടുങ്ങല്ലൂരിലെ ശ്രീ കുറുമ്പ ദേവിയെ കാണാന്‍ പോകുമ്പോള്‍ ദേവിയെ ആശംസിച്ചു യാത്ര അയയ്ക്കുന്നതാണ് ഈ ഉത്സവം. വൈകുന്നേരമാകുമ്പോഴേക്കും കുട്ടികള്‍ വഹിച്ചു, വിവിധ വലിപ്പത്തിലും അലങ്കാരങ്ങളും ചെയ്ത കുതിരകളുടേയും, തേരിന്റെയും 100 രൂപങ്ങള്‍ കൊണ്ട് ക്ഷേത്രപരിസരം നിറയും. ഈ രൂപങ്ങള്‍ ഭരണിയുത്സവത്തിനുണ്ടായിരിക്കുന്നതിനേക്കാള്‍ ചെറുതാണെങ്കിലും അശ്വതി ഉത്സവം കൂടുതല്‍ മനോഹരമാണ്. 2018 ലെ ഉത്സവം മാര്‍ച്ച്  20.

ഭദ്രകാളിയാണ് പ്രതിഷ്ഠ എങ്കിലും മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നീ മൂന്നു ഭാവങ്ങളിലാണ് ഇവിടെ ആരാധന നടത്തുന്നത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ചാന്താട്ടം.

പ്രധാന ആകര്‍ഷണങ്ങള്‍

കെട്ടുകാഴ്ച

പടങ്ങള്‍

സ്ഥലം

മാവേലിക്കര

വേദി
ചെട്ടിക്കുളങ്ങര ദേവീക്ഷേത്രം

വിലാസം
ചെട്ടിക്കുളങ്ങര (P.O.),
മാവേലിക്കര,
ആലപ്പുഴ ജില്ല,
ഫോണ്‍: +91 479 2348670,2346600
Email:amma@chettikulangara.org
Website: www.chettikulangara.org

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) ഭരണി