സാംസ്കാരിക കേരളം

ചിറ്റൂര്‍ കൊങ്കനപ്പട

ദിവസം:19-02-2018 to 19-02-2018

കല്പിത കഥകളുടേയും, ചരിത്രത്തിന്റേയും മനോഹരമായ സമന്വയത്തിന്റെ ഉദാഹരണമാണ് ചിറ്റൂര്‍ കൊങ്ങന്‍ പട. പാലക്കാട് നഗരത്തില്‍ നിന്നും ഏകദേശം പതിനൊന്ന് കിലോ മീറ്റര്‍ അകലെയുള്ള ചിറ്റൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ് ചിറ്റൂര്‍ കൊങ്ങന്‍ പട.

918 C.E-ല്‍ കൊങ്കനാട്ടു പടയെ തോല്പിച്ച നായര്‍ പടയാളികളായ ചിറ്റൂര്‍ നായന്മാരുടെ വിജയത്തിന്റെ സ്മരണയായിട്ടാണ് ആഘോഷങ്ങള്‍ നടത്തുന്നത്. പാലക്കാടു പ്രദേശത്ത് കേരളത്തിലെ രാജവംശങ്ങള്‍ പടിഞ്ഞാറു ഭാഗത്തും, കൊങ്കനാട്ടിന്‍റെ സാമന്ത രാജക്കാന്മാര്‍ കിഴക്കു ഭാഗത്തുമായി പരസ്പരം യുദ്ധം ചെയ്യുക പതിവായിരുന്നത്രെ.

കൊങ്കന്‍ പടയുത്സവത്തിന്റെ മൂന്നാം ദിവസം വിജയ സ്മരണയ്ക്കായി 101 കതിനവെടി പൊട്ടിയ്ക്കും പിന്നീട് ചെറിയ ആണ്‍ കുട്ടികള്‍ പെണ്‍ കുട്ടികളുടെ വേഷം ധരിച്ച് പുരുഷന്മാരുടെ ചുമലിലിരുന്നു നടത്തുന്ന കോലം ആഘോഷയാത്രയും ഉണ്ട്. രാത്രിയില്‍ പോത്തിന്റെ പൊയ്മുഖമണിഞ്ഞ് പുരുഷന്മാര്‍ നടത്തുന്ന വ്യാജ പോരാട്ടവും ഉണ്ടായിരിക്കും. ഇത് കൊങ്കന്‍ പടയിലെ ചത്തുപോയ പോത്തുകളെ അനുസ്മരിച്ചാണെന്നാണ് സങ്കല്പം.

വൃശ്ചികം ഒന്ന് മുതല്‍ ധനു പത്ത് വരെ നടത്തുന്ന നിറമാല, ചിങ്ങത്തില്‍ (ആഗസ്റ്റ് - സെപ്തംബര്‍) രോഹിണിയും മകയിരവും ചേര്‍ന്നു വരുമ്പോള്‍ നടത്തുന്ന പ്രതിഷ്ഠോത്സവം എന്നിവയാണ് മറ്റ് ഉത്സവങ്ങള്‍.

പ്രധാന ആകര്‍ഷണങ്ങള്‍

കൊങ്കനപ്പട ഉത്സവം

പടങ്ങള്‍

സ്ഥലം

ചിറ്റൂര്‍

വേദി
ചിറ്റൂര്‍ക്കാവ് ഭഗവതി ക്ഷേത്രം

വിലാസം
ചിറ്റൂര്‍ പി.ഒ.,
പാലക്കാട് 678101
ഫോണ്‍: +91 4923 221147

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
ഫെബ്രവരി - മാര്‍ച്ച്