സാംസ്കാരിക കേരളം

ദീപമഹോത്സവം

ദിവസം:12-12-2018 to 21-12-2018

ചങ്ങനാശ്ശേരിയില്‍ തൃക്കൊടിത്താനത്തെ ഈ വിഷ്ണുക്ഷേത്രം 7-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതായാണ് കരുതുന്നത്. കല്ലിലെ കൊത്തുപണികളുടേയും, ചുമര്‍ ലിഖിതങ്ങളുടേയും, ചുമര്‍ ചിത്രങ്ങളുടേയും, ദശാവതാരമടക്കമുള്ള തടിയില്‍ നിര്‍മ്മിച്ച രൂപങ്ങളുടേയും ഒരു സുന്ദരമായ ശേഖരം തന്നെ ഇവിടെ കാണാം.

ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം - ദീപമഹോത്സവമാണ്. 10 ദിവസം നീണ്ടു നില്ക്കുന്ന ദീപമഹോത്സവം വൃശ്ചികത്തിലെ തിരുവോണ നാളില്‍ ആരംഭിച്ച് ആറാട്ടോടെ സമാപിക്കുന്നു. ആഴ്, സേവ തുടങ്ങിയ അസാധാരണമായ ആചാരങ്ങള്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തോടനുബന്ധിച്ച് നടത്താറുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്

പടങ്ങള്‍

സ്ഥലം

ചങ്ങനാശ്ശേരി

വേദി
തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം

വിലാസം
അയര്‍കാട്ടു വയല്‍,
ചങ്ങനാശ്ശേരി,
കേരളം 686101
Website:- www.thrikodithanamtemple.com

ജില്ല
കോട്ടയം

ഉത്സവ ദിവസം
വൃശ്ചികത്തിലെ തിരുവോണ നാളില്‍ ആരംഭിച്ച് ആറാട്ടോടെ സമാപിക്കുന്നു