സാംസ്കാരിക കേരളം

എടത്വ പെരുന്നാള്‍

ദിവസം:27-04-2018 to 27-04-2018

പമ്പാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന വിശാലവും, മനോഹരവുമായ സെന്‍റ് ജോര്‍ജ്ജ് പള്ളി നിര്‍മ്മിച്ചത് ഏകദേശം 200 വര്‍ഷം മുമ്പാണ്. മദ്ധ്യകാല യൂറോപ്പിലെ പള്ളികളുടെ ശൈലിയാണ് ഇതിനുള്ളത്. പൊതുവേ ശാന്തമായ അന്തരീക്ഷമാണ് ഈ പള്ളിയിലുള്ളതെങ്കിലും ഏപ്രില്‍ മാസത്തിലെ എടത്വ പെരുന്നാള്‍ കാലത്ത് ആഘോഷതിമിര്‍പ്പാണ് കാണുക.

പെരുന്നാള്‍ സമയത്ത് സെന്‍റ് ജോര്‍ജ്ജിന്റെ ഉജ്ജ്വലമായ പ്രതിമ പുറത്തേക്കു കൊണ്ടുവന്ന് ബസേലിക്കയുടെ മദ്ധ്യത്തിലുള്ള പ്രത്യേക വേദിയില്‍ സ്ഥാപിക്കുന്നു. കേരളത്തിലേയും അയല്‍ സംസ്ഥാനങ്ങളിലേയും ക്രിസ്തുമത വിശ്വാസികളും അല്ലാത്തവരുമായ എണ്ണമറ്റ ഭക്തരാണ് പെരുന്നാള്‍ കാലത്ത് ഇവിടേക്ക് ഒഴുകി എത്തുന്നത്. ഇവരില്‍ പലരും പള്ളിയില്‍ താമസിക്കുകയും പള്ളിയുടെ മുമ്പിലൂടെ ഒഴുകുന്ന പമ്പാനദിയില്‍ കുളിച്ച് ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും.

അലങ്കാരങ്ങളും, കരിമരുന്നു പ്രയോഗവും പെരുന്നാളിന്റെ പ്രത്യേകതകളാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

പെരുന്നാള്‍

പടങ്ങള്‍

സ്ഥലം

എടത്വാ

വേദി
സെന്‍റ് ജോര്‍ജ്ജ് പള്ളി, എടത്വ

വിലാസം
ചര്‍ച്ച് റോഡ്,
എടത്വ, കുട്ടനാട്,
ആലപ്പുഴ - 689573,
ഫോണ്‍ : +91 477 221 2234

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
ഏപ്രില്‍