സാംസ്കാരിക കേരളം

ഏറ്റുമാനൂര്‍ ഏഴരപൊന്നാന

ദിവസം:17-02-2018 to 25-02-2018

തികച്ചും വ്യത്യസ്തമായ ഏഴരപൊന്നാന ഉത്സവം കൊണ്ട് പ്രസിദ്ധമാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. കുംഭമാസത്തില്‍ (ഫെബ്രുവരി - മാര്‍ച്ച്) നടത്തുന്ന ഉത്സവത്തില്‍ ഏഴരപൊന്നാനയുടെ എഴുന്നള്ളത്ത് അതിമനോഹരമായ കാഴ്ചയാണ്. ഏഴര പൊന്നാന എന്നാല്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഏഴ് ആനകളും (2 അടി ഉയരം), ഒരടി ഉയരത്തിലുള്ള ഒരു ആനയുമാണ്. അതിനാല്‍ ഏഴരപൊന്നാന എന്നു പറയുന്നു.

8-ാം ദിവസം രാത്രിയിലാണ് ഏഴരപൊന്നാനകളുടെ എഴുന്നള്ളത്തു നടത്തുക. 10-ാം ദിവസം തിരുവാതിര നാളില്‍ ആറാട്ടു നടത്തും. തിരുവിതാംകൂര്‍ രാജാവായിരുന്ന അനിഴം തിരുനാളാണ് തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണം പൊതിഞ്ഞ ഈ ആനകളെ ഭഗവാന്റെ നടയ്ക്കിരുത്തിയത്.

ഈ ഉത്സവം കൂടാതെ ധനുമാസത്തിലെ (ഡിസംബര്‍ - ജനുവരി) തിരുവാതിരയും, ശിവരാത്രിയും ഈ ക്ഷേത്രത്തിലെ ആഘോഷങ്ങളാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ഏഴര പൊന്നാന

പടങ്ങള്‍

സ്ഥലം

ഏറ്റുമാനൂര്‍

വേദി
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം

വിലാസം
ഏറ്റുമാനൂര്‍ ടെമ്പിള്‍ റോഡ്,
കോട്ടയം,
ഏറ്റുമാനൂര്‍ - 686631
ഫോണ്‍: +91 481 253 8882

ജില്ല
കോട്ടയം

ഉത്സവ ദിവസം
ഫെബ്രുവരി - മാര്‍ച്ച്


സാംസ്‌കാരിക വാർത്തകൾ