സാംസ്കാരിക കേരളം

ഫാത്തിമ മാതാ പെരുന്നാള്‍

ദിവസം:26-12-2018 to 31-12-2018

ശില്പഭംഗിയാലും കലാസൗന്ദര്യത്താലും സന്ദര്‍ശകരെ ആകര്‍ഷിച്ച് വരുന്നതാണ് ഫോര്‍ട്ട് കൊച്ചിയിലെ സാന്ദാക്രൂസ് ബസിലിക്ക. ഇവിടത്തെ ആഘോഷങ്ങളില്‍ പ്രധാനമാണ് ഫാത്തിമ മാതാ പെരുന്നാള്‍. എല്ലാവര്‍ഷവും ഡിസംബര്‍ 26ന് വൈകുന്നേരം ആരംഭിച്ച് 31നു സമാപികുന്നു.

ഈ ഉത്സവത്തോടനുബന്ധിച്ചുള്ള പരിശുദ്ധ ചടങ്ങുകള്‍ക്കുപുറമേ വൈകുന്നേരം ഫോര്‍ട്ട് കൊച്ചിയുടെ ഇടനാഴികളില്‍കൂടി കൈകളില്‍ മെഴുകുതിരിയുമായി നടക്കുന്ന ഘോഷയാത്രയും ഉണ്ട്. ഇതേ തുടര്‍ന്ന് അതിമനോഹരമായ വെടിക്കെട്ടും സംഘടിപ്പിക്കുന്നു. ഉത്സവകാലം സന്ദാക്രുസ് ബസിലികയെ വളരെ മനോഹരമായി അലങ്കരിക്കാറുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍

മെഴുകുതിരി ഘോഷയാത്ര

പടങ്ങള്‍

സ്ഥലം

ഫോര്‍ട്ട് കൊച്ചി

വേദി
സാന്ദാക്രൂസ് ബസിലിക്ക

വിലാസം
ഫോര്‍ട്ട് കൊച്ചി,
എറണാകുളം - 682001
ഫോണ്‍ : +91 484 2215799
Email: santacruzcathedralbasilica@gmail.com
Website: www.santacruzcathedralbasilica.org

ജില്ല
എറണാകുളം

ഉത്സവ ദിവസം
ഡിസംബര്‍


സാംസ്‌കാരിക വാർത്തകൾ