സാംസ്കാരിക കേരളം

തിരുവാതിര മഹോത്സവം

ദിവസം:17-02-2018 to 25-02-2018

ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വ്യത്യസ്തമാര്‍ന്ന ഒരു ക്ഷേത്രമാണ് കടയ്ക്കല്‍ ദേവീക്ഷേത്രം. ഐതീഹ്യങ്ങളാല്‍ നിറഞ്ഞ ഈ ക്ഷേത്രത്തില്‍ വിഗ്രഹമോ പൂജാരിയോ ഇല്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. എല്ലാ വര്‍ഷവും ഇവിടെ നടത്തിവരുന്ന തിരുവാതിര മഹോത്സവം ഏറെ ജനങ്ങളെ ആകര്‍ഷിച്ചു വരുന്നു. കുംഭമാസത്തില്‍ (ഫെബ്രുവരി - മാര്‍ച്ച്) തിരുവാതിര നാളിലാണ് ഉത്സവം നടക്കുക. കുതിരയുടെ രൂപമുണ്ടാക്കി നടത്തുന്ന കുതിര എഴുന്നള്ളത്ത് അഥവാ കുതിര എടുപ്പോടു കൂടിയാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. ദേവിയ്ക്കു നടത്തുന്ന സ്ത്രീകളുടെ പൊങ്കാല, മനുഷ്യബലി എന്നു കരുതി നടത്തുന്ന കുത്തിയോട്ടം, എന്നിവ തുടര്‍ന്നു  വരുന്നു. 10-ാം ദിവസം രാത്രിയില്‍ നടത്തുന്ന കുരുതിയോടെ ഉത്സവം സമാപിക്കും.

12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന തിരുമുടി എഴുന്നള്ളത്തും ഈ ക്ഷേത്രത്തിന്റെ ആചാരങ്ങളില്‍ ഒന്നാണ്. അടുത്ത തിരുമുടി എഴുന്നള്ളത്ത്  2027. 

പ്രധാന ആകര്‍ഷണങ്ങള്‍

കുതിര എടുപ്പ്

പടങ്ങള്‍

സ്ഥലം

കടയ്ക്കല്‍

വേദി
കടയ്ക്കല്‍ ദേവീ ക്ഷേത്രം

വിലാസം
ആറ്റുപുറം,
കടയ്ക്കല്‍,
കേരളം - 691536

ജില്ല
കൊല്ലം

ഉത്സവ ദിവസം
കുംഭമാസത്തില്‍ (ഫെബ്രുവരി - മാര്‍ച്ച്) തിരുവാതിര


സാംസ്‌കാരിക വാർത്തകൾ