സാംസ്കാരിക കേരളം

കടലുണ്ടി വാവുത്സവം

ദിവസം:07-11-2018 to 07-11-2018

കോഴിക്കോട് കടലുണ്ടിയിലാണ് ദുര്‍ഗ്ഗയ്ക്കായുള്ള പെടിയാട്ടുകാവ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ വ്യത്യസ്തമായ ഉത്സവമാണ് വാവുത്സവം. ഇതറിയപ്പെടുന്നത് കടലുണ്ടി വാവുത്സവം എന്നാണ്. തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) കറുത്ത വാവിന്‍ നാളിലാണ് വാവുത്സവം ആഘോഷിക്കുക. 

 

പെടിയാട്ടു കാവിലെ ദേവിയായ പെടിയാട്ടമ്മയുടേയും മകന്‍ ജാതവന്റേയും (ജാതവന്‍ പുറപ്പാട്) ഘോഷയാത്രയോടെ ഉത്സവം ആരംഭിക്കും. വാവു ദിവസം കടല്‍ത്തീരത്തു വച്ച് ജാതവനും അമ്മയും (ദേവി) കാണുകയും ഘോഷയാത്രയോടെ ഇരുവരേയും ക്ഷേത്രത്തിലേക്ക് തിരിച്ചു കൊണ്ടു പോവുകയും ചെയ്യും. 

പ്രധാന ആകര്‍ഷണങ്ങള്‍

വാവുബലി

പടങ്ങള്‍

സ്ഥലം

കടലുണ്ടി

വേദി
പെടിയാട്ടു കാവ്

വിലാസം
കടലുണ്ടി പി.ഒ.,
കോഴിക്കോട് - 673302
ഫോണ്‍: 09567176732

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) കറുത്ത വാവിന്‍


സാംസ്‌കാരിക വാർത്തകൾ