സാംസ്കാരിക കേരളം

കടമ്മനിട്ട പടയണി

ദിവസം:15-04-2019 to 24-04-2019

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട  ഭഗവതീക്ഷേത്രത്തിലെ പ്രശസ്ത വാര്‍ഷികോത്സവമാണ് പടയണി ഉത്സവം. കാല്‍പനികതയും, ഇതിഹാസവും ഇഴുകിചേര്‍ന്ന ഈ മനോഹരമായ അനുഷ്ഠാന കലയുടെ മാസ്മരിക ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ മലയാളമാസം മേടത്തില്‍ (ഏപ്രില്‍ - മെയ്) നടക്കുന്ന ഈ ഉത്സവത്തിലൂടെ ഏവര്‍ക്കും കഴിയും. മദ്ധ്യതിരുവിതാംകൂറിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നട്തതിവരുന്ന അനുഷ്ഠാനകലയായ പടയണി കാഴ്ചക്കാരെ നാടകീയ മുഹൂര്‍ത്തങ്ങളിലേക്ക് കൊണ്ടുപോയ് അമ്പരപ്പിക്കും. ഇവിടത്തെ പ്രധാന ഉത്സവാകര്‍ഷണമാണ് വലിയ പടയണി.

മലയാളമാസം മേടം ഒന്നു മുതല്‍ മേടം 10 വരെയാണ് (പത്താംമൂദയം) പടയണി മഹോത്സവം നടക്കുക. ഗണപതി, മറുത,യക്ഷി, പക്ഷി, കാലന്‍, കുതിര, ഭൈരവി, മാടന്‍, ഗന്ധര്‍വന്‍, കാഞ്ഞിരമാല, അപസ്മാരം തുടങ്ങിയ ദേവീദേവډാരുടെ കോലങ്ങളാണ് കടമ്മനിട്ടയില്‍ കെട്ടുന്നത്. ഇതില്‍ ഉല്‍പ്പെടുന്ന പ്രധാന അനുഷ്ടാന കലയാണ് തപ്പുമേളം.

പ്രധാന ആകര്‍ഷണങ്ങള്‍

വലിയ പടയണി

പടങ്ങള്‍

വീഡിയോ

കടമ്മനിട്ട പടയണി

സ്ഥലം

കടമ്മനിട്ട

വേദി
കടമ്മനിട്ട ദേവീ ക്ഷേത്രം

വിലാസം
കടമ്മനിട്ട - വാഴക്കുന്നം റോഡ്,
കടമ്മനിട്ട, - 689649

ജില്ല
പത്തനംതിട്ട

ഉത്സവ ദിവസം
April