സാംസ്കാരിക കേരളം

കടവല്ലൂര്‍ അന്യോന്യം

ദിവസം:16-11-2018 to 25-11-2018

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂരിലുള്ള ശ്രീരാമ ക്ഷേത്രം പ്രശസ്തമായിരിക്കുന്നത് വര്‍ഷം തോറും അവിടെ നടക്കുന്ന ഋക്വേദ പണ്ഡിതരുടെ കൂട്ടായ്മയിലൂടെയാണ്. ഇതിനെ കടവല്ലൂര്‍ അന്യോന്യം എന്നാണറിയപ്പെടുന്നത്. ക്ഷേത്രത്തില്‍ വച്ച് എട്ട് ദിവസം നീണ്ടു നില്ക്കുന്ന ഋക്വേദം ചൊല്ലല്‍ മത്സരങ്ങള്‍ നടക്കാറുണ്ട്. എല്ലാ വര്‍ഷവും വൃശ്ചികം ആദ്യ രണ്ടാഴ്ചക്കാലത്തുള്ള എട്ട് ദിവസമാണ് കടവല്ലൂര്‍ അന്യോന്യം നടത്തുക. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സമയം.

ഈ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം ചതുര്‍ ബാഹുവായ വിഷ്ണു ആണെങ്കിലും ശ്രീരാമന്റെ രൂപത്തിലാണ് ആരാധന നടത്തുന്നത്. മേട മാസത്തിലെ (ഏപ്രില്‍ - മെയ്) പൂയം നക്ഷത്രത്തിലാണ് പത്ത് ദിവസം നീണ്ടു നില്ക്കുന്ന ആറാട്ടുത്സവം നടക്കുന്നത്. മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) കടവല്ലൂര്‍ ഏകാദശിയാണ് മറ്റൊരുത്സവം. ശ്രീരാമജയന്തിയും ഇവിടെ ആഘോഷിക്കുന്നു. 2018 കടവല്ലൂര്‍ ഏകാദശി ഫെബ്രുവരി 5.

ശിവരാത്രിയില്‍ ഇവിടുത്തെ കൂത്തമ്പലത്തില്‍ കഥകളി, ചാക്യാര്‍കൂത്ത് തുടങ്ങിയ ക്ലാസ്സിക്കല്‍ കലകള്‍ നടത്തി വരുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

കടവല്ലൂര്‍ അന്യോന്യം

പടങ്ങള്‍

സ്ഥലം

കടവല്ലൂര്‍

വേദി
ശ്രീരാമ ക്ഷേത്രം, കടവല്ലൂര്‍

വിലാസം
കടവല്ലൂര്‍ പി. ഒ.,
തൃശ്ശൂര്‍ - 680543
ഫോണ്‍: +91 487 2389492
Mob: +91 9048542358

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
നവംബര്‍


സാംസ്‌കാരിക വാർത്തകൾ