സാംസ്കാരിക കേരളം

കലംകാണിപ്പു മഹോത്സവം

ദിവസം:12-02-2018 to 12-02-2018

വടക്കന്‍ കേരളത്തിലെ പ്രശസ്തമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ് കാസര്‍ഗോഡ് ബേക്കലിനു സമീപമുളള പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം. ഇവിടെ ദേവിയെ രണ്ടു രൂപത്തില്‍ മൂത്ത ഭഗവതിയായും (ദുര്‍ഗ്ഗ) ഇളയ ഭഗവതിയായും (സരസ്വതി) ആരാധന നടത്തുന്നു. ഇവിടത്തെ പ്രധാന ഉത്സവങ്ങളാണ് പൂര മഹോത്സവവും, കലംകാണിപ്പു മഹോത്സവവും. മീന മാസത്തില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ തുടങ്ങി പൂരം നക്ഷത്രത്തില്‍ അവസാനിക്കുന്ന 9 ദിവസത്തെ ഉത്സവമാണ് പൂര മഹോത്സവം. ഉത്സവനാളുകളില്‍ ദിവസവും അനുഷ്ഠാന കലാരൂപമായ പൂരകളി നടത്തി വരുന്നു.

എല്ലാവര്‍ഷവും ധനുമാസത്തിലും, മകരമാസത്തിലും നടത്തിവരുന്ന അപൂര്‍വ  ആഘോഷമാണ് കലംകാണിപ്പു മഹോത്സവം. നൂറുകണക്കിനു സ്ത്രീകള്‍ നിവേദ്യത്തിനാവശ്യമായ അരി, ശര്‍ക്കര, തേങ്ങ, അരിപ്പൊടി എന്നിവ കലത്തിലാക്കി അതു തലയില്‍ വച്ച് കൊണ്ട് ക്ഷേത്രത്തിലേക്ക് പോകുന്നതാണ് കലംകാണിപ്പു മഹോത്സവം.

കൂടാതെ എല്ലാ വര്‍ഷവും ഫെബ്രുവരി / മാര്‍ച്ച്  മാസങ്ങളില്‍ ഭരണി മഹോത്സവവും നടത്തിവരുന്നു. അടുത്ത പ്രദേശങ്ങളില്‍ നിന്നുളള വര്‍ണ്ണാഭമായ ഘോഷയാത്രകളും (തിരുകാഴ്ച എന്നാണിതിനെ വിളിക്കുക) അനുപമമായ വെടിക്കെട്ടുമാണ് ഇതിന്റെ പ്രത്യേകത.

മറ്റൊരു അപൂര്‍വ്വ ആഘോഷമായ തേങ്ങായേറും ഇവിടെ നടത്തുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

കലംകാണിപ്പു മഹോത്സവം, പൂരം ഉത്സവം, ഭരണി മഹോത്സവം

പടങ്ങള്‍

സ്ഥലം

കോട്ടിക്കുളം

വേദി
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം

വിലാസം
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം,
ബേക്കല്‍ (P.O.),
കാസര്‍ഗോഡ് - 671312
ഫോണ്‍:+91 4672236340,
Mob: 9495489363

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
മാര്‍ച്ച്


സാംസ്‌കാരിക വാർത്തകൾ