സാംസ്കാരിക കേരളം

മൂന്നിയൂര്‍ കളിയാട്ടം

ദിവസം:20-05-2019 to 31-05-2019

മലപ്പുറം ജില്ലയിലെ മൂന്നിയൂരിലുള്ള ദേവീക്ഷേത്രമാണ്‌ കാളിയാട്ടക്കാവ്‌. കളിയാട്ടക്കാവ്‌. ഭക്തര്‍ കെങ്കേമമായി കൊണ്ടാടുന്ന കോഴിക്കളിയാട്ടം ഉത്സവം എന്ന കളിയാട്ട ഉത്സവത്തിലെ കോഴിവരവും, (മുളയും കുരുത്തോലയും കൊണ്ടു നിര്‍മ്മിച്ച കോഴി രൂപങ്ങള്‍) പൊയ്‌കുതിര വരവും (കുതിര രൂപങ്ങള്‍) കാഴ്‌ചക്കാരില്‍ ഹരം പകരുന്നു.

മലയാള മാസം ഇടവത്തിലെ ആദ്യ തിങ്കളാഴ്‌ച കാപ്പൊലിയോടു കൂടിയാണ്‌ ഉത്സവം ആരംഭിക്കുന്നത്‌. പിന്നീടുളള ദിനങ്ങളില്‍ കളിയാട്ടത്തിന്‌റെ വരവറയിച്ചുളള പൊട്‌കുതിരകള്‍ ദേശ വലതു വയ്‌ക്കും. 13 ദിവസം നീണ്ടനില്‍ക്കുന്ന ആഘോഷം ഇടവത്തിലെ രണ്ടാമത്തെ വെളളിയാഴ്‌ച്ച കോഴിക്കളിയാട്ടത്തോടു കൂടി അവസാനിക്കും. വിവിധ പ്രദേശത്തു നിന്നും ഭക്തജനങ്ങള്‍ കൊണ്ടു വരുന്ന കോഴി - കുതിര- രൂപങ്ങളുടെ ഘോഷയാത്രയില്‍ കൊട്ടുവാദ്യങ്ങളും ഉണ്ടായിരിക്കും. ആചാരപ്രകാരമുള്ള പ്രദക്ഷിണത്തിനു ശേഷം ഈ രൂപങ്ങളെ ക്ഷേത്രത്തിനു സമീപം തന്നെ ധ്വംസനം ചെയ്യുകയും വൈകുന്നേരം താലപ്പൊലി ഉണ്ടായിരിക്കുകയും ചെയ്യും.

പ്രധാന ആകര്‍ഷണങ്ങള്‍

കോഴി വരവ്‌, കുതിര വരവ്‌

പടങ്ങള്‍

സ്ഥലം

മൂന്നിയൂര്‍

വേദി
കാളിയാട്ടക്കാവ്‌, മൂന്നിയൂര്‍

വിലാസം
മൂന്നിയൂര്‍ പി.ഒ.
തിരൂരങ്ങാടി,
മലപ്പുറം 676311
ഫോണ്‍: 9447302872, 9895168370, 9497661425

ജില്ല
മലപ്പുറം

ഉത്സവ ദിവസം
ഇടവത്തിലെ ആദ്യ തിങ്കളാഴ്‌ച - ഇടവത്തിലെ രണ്ടാമത്തെ വെളളിയാഴ്‌ച്ച